ചെറായി : ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍
സ്ഥിരതാമസമാക്കി മരിക്കും വരെ ഇവിടത്തെ സൂര്യോദയവും അസ്‌തമയവും ഒക്കെ കണ്‌ടും
കടല്‍ക്കാറ്റ് ആസ്വദിച്ചും കഴിയണമെന്ന പഞ്ചാബി വയോധികനായ രജീന്ദ്രനാഥ്
ഫുളിന്റെയും ഭാര്യ കൈലാഷ്‌വതി ഫുളിന്റെയും സഫലമാകാതെപോയ ആഗ്രഹത്തിന്റെ സ്‌മരണക്കായി
ഇവരുടെ മരണശേഷം മകനും മരുമകളും ചെറായി ബീച്ചില്‍ സ്‌മാരകം തീര്‍ത്തു.
|
Monday, 4 April 2016
സഫലമാകാതെ പോയ സ്വപ്‌നത്തിനു ചെറായി ബീച്ചില്‍ സ്‌മാരകം
ചെറായി ബീച്ചിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും പോലീസിന്റെ മിന്നല്‍ റെയ്‌ഡ്
ചെറായി: ചെറായി ബീച്ചിലെ റിസോര്‍ട്ടുകള്‍,
ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. റൂറല്‍ എസ്‌പി
യുടെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പറവൂര്‍, വരാപ്പുഴ,
വടക്കേക്കര, പുത്തന്‍ വേലിക്കര, മുനമ്പം എന്നിവിടങ്ങളിലെ പോലീസും, ഷാഡോ പോലീസും
ചേര്‍ന്നാണ് പരിശോധന നടത്തിയത്.
അഞ്ച് വിംഗുകളായി പാഞ്ഞെത്തിയ പോലീസ്
സംഘം പള്ളത്താംകുളങ്ങര മുതല്‍ മുനമ്പം വരെയുള്ള ഇരുപതോളം സ്ഥാപനങ്ങളില്‍ ഒരേ
സമയമാണ് പരിശോധന നടത്തിയത്. റിസോര്‍ട്ടുകളും, ഹോംസ്റ്റേകളും നിയമാനുസൃതമായി
ലൈസന്‍സുകള്‍ കൈവശംവച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പ്രധാനമായും
പരിശോധിച്ചത്.
കൂടാതെ വിദേശികളായ താമസക്കാരുടെ വിവരങ്ങള്‍ യഥാക്രമം
പോലീസിനെ അറിയിക്കുന്നുണേ്‌ടായെന്നും റിസോര്‍ട്ടുകളിലും, ഹോംസ്റ്റേകളിലും
അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണേ്‌ടായെന്നും പോലീസ് നിരീക്ഷിച്ചു.
മാത്രമല്ല വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകള്‍ താമസിക്കുന്ന
സ്ഥലങ്ങളില്‍
വാഹനപ്രേമികള്‍ക്ക് ഹരമായി സിയാലില്‍ 'സൂപ്പര്‍ കാര്‍ ഷോ
നെടുമ്പാശേരി: വാഹനപ്രേമികളെ ഹരംകൊള്ളിക്കുന്ന സൂപ്പര്‍
കാര്‍ ഷോയ്‌ക്ക് സിയാല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വേദിയായി.
കരുത്തിലും
വേഗതയിലും മുന്‍നിരയിലുള്ള ലംബോര്‍ഗിനി, ഫെരാരി, മസറാറ്റി, ഓഡി, പോര്‍ഷെ,
ബിഎംഡബ്ല്യു, ജാഗ്വര്‍, മെര്‍സിഡസ് എഎംജി, നിസാന്‍ ജിറ്റിആര്‍ തുടങ്ങിയ അമ്പതോളം
സൂപ്പര്‍ കാറുകളും ബിഎംഡബ്ല്യു, ബെനല്ലി, കാവസാക്കി, ട്രയാംഫ്, ഡുക്കാറ്റി
ഇന്ത്യന്‍, യമഹ, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ മോഡലുകളുടെ നൂറിലധികം
സൂപ്പര്‍ ബൈക്കുകളും ഒന്നിച്ച് ഒരു വേദിയില്‍ എത്തിയപ്പോള്‍ അപൂര്‍വ
കാഴ്‌ചയായി.
സിയാല്‍ മാനേജിംഗ് ഡയറക്‌ടര്‍ വി.ജെ. കുര്യന്‍ കാര്‍ഷോ
ഉദ്‌ഘാടനം ചെയ്‌തു. കാറുകള്‍ക്ക് പുറമേ ഏഷ്യ പസഫിക് റാലി ഡ്രൈവിംഗ് ചാമ്പ്യന്‍,
ഇന്റര്‍നാഷണല്‍ റാലി ചാമ്പ്യന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ ഗൗരവ് ഗില്ലും
മോട്ടോര്‍ സൈക്ലിസ്‌റ്റ് അഞ്‌ജലി രാജനും ഇന്ത്യയില്‍നിന്ന് പ്രമോട്ട് ചെയ്യുന്ന
ഇന്റര്‍നാഷണല്‍ സൂപ്പര്‍ കാര്‍ഷോ ആയ കാര്‍ ആന്‍ഡ് കണ്‍ട്രി അവതാരകര്‍ മലയാളിയായ
ദീപക് നരേന്ദ്രനുമടക്കം സൂപ്പര്‍ റേസര്‍മാരും സെലിബ്രിറ്റികളും ഷോയുടെ ഭാഗമായി.
വേഗതയും 300 ബിഎച്ച്‌പിക്ക് മുകളിലുള്ള പവറും മാത്രമല്ല സൂപ്പര്‍ കാറുകളെ
സൂപ്പര്‍ സ്റ്റാറുകളാക്കുന്നത്. എണ്ണത്തില്‍ വിരളമായി ഉപയോഗിക്കുന്ന ആളേയും
കാണുന്ന ആളേയും ഹരംകൊള്ളിക്കുന്ന സൂപ്പര്‍ കാറുകളുടെ വില ഒരു കോടി മുതല്‍
മുകളിലേക്കാണ്.
നമ്മുടെ നിരത്തുകളില്‍ ഒരിക്കലും കണെ്‌ടത്താനാവാത്ത
കാറുകളാണ് ഇവ. ഓട്ടോമോട്ടീവ് വാഹനങ്ങളുടെ പെര്‍ഫോമന്‍സ് ഉത്‌പന്നങ്ങളുടെയും
കസ്റ്റംട്യൂണിംഗ് രംഗത്തും ഇന്ത്യയിലെ മുന്‍നിരക്കാരായ പീറ്റ്‌സ് ഓട്ടോമോട്ടീവ്
പ്രൊഡക്‌ട്‌സാണ് കാര്‍ ഷോ സംഘടിപ്പിച്ചത്.
`
Friday, 18 March 2016
Thursday, 17 March 2016
Subscribe to:
Posts (Atom)


















