ചെറായി : ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍
സ്ഥിരതാമസമാക്കി മരിക്കും വരെ ഇവിടത്തെ സൂര്യോദയവും അസ്‌തമയവും ഒക്കെ കണ്‌ടും
കടല്‍ക്കാറ്റ് ആസ്വദിച്ചും കഴിയണമെന്ന പഞ്ചാബി വയോധികനായ രജീന്ദ്രനാഥ്
ഫുളിന്റെയും ഭാര്യ കൈലാഷ്‌വതി ഫുളിന്റെയും സഫലമാകാതെപോയ ആഗ്രഹത്തിന്റെ സ്‌മരണക്കായി
ഇവരുടെ മരണശേഷം മകനും മരുമകളും ചെറായി ബീച്ചില്‍ സ്‌മാരകം തീര്‍ത്തു. പഞ്ചാബിലെ
പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ ദേസ്‌വ സ്വദേശിയും അമേരിക്കയില്‍ വാഷിംഗ്‌ടണില്‍
ബിസിനസ് നടത്തുന്നതുമായ അരുണ്‍ ഫുള്‍ ഭാര്യ കൊച്ചി സ്വദേശിയായ ഷെര്‍ളി ഫുള്‍
എന്നിവരാണ് മാതാപിതാക്കളുടെ നടക്കാതെപോയ ആഗ്രഹത്തിനു വ്യത്യസ്ഥമായൊരു സ്‌മാരകം
തീര്‍ത്തത്. കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നും എത്തിയ ദമ്പതികള്‍ ചെറായി
ബീച്ചില്‍ ഷെര്‍ളി ഫുളിന്റെ പേരിലുണ്‌ടായിരുന്ന 35 സെന്റ് വളപ്പും അതിലെ കൊച്ചു
വീടും സ്‌മാരകമാക്കി ശിലാഫലകം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും
അമേരിക്കയിലേക്ക് തിരികെ പോയി. പിതാവിന്റെ സര്‍ നെയിം ആയ ഫുള്‍ ചേര്‍ത്ത് ഫുള്‍
നിവാസ് എന്ന് ഗ്രാനേറ്റില്‍ കൊത്തിയ ഒരു ശിലാഫലകം കവാടത്തിലാണ് സ്ഥാപിച്ചത്.
കൂടാതെ പിതാവിന്റെയും മാതാവിന്റെയും അരുണ്‍ ഫുള്‍, ഷെര്‍ളി ഫുള്‍, എന്നിവരുടെ പേരും
കൂടി കൊത്തിയിട്ടുണ്‌ട്. ഞായറാഴ്‌ച രാവിലെ വീടിന്റെ കവാടത്തില്‍ നടന്ന ശിലാഫലകം
സ്ഥാപിക്കല്‍ ചടങ്ങില്‍ സ്ഥലവാസികലായ ഒ.സി സൈജു, ശിവപ്രസാദ്, ഡാനി, ചാര്‍ളി
എന്നിവര്‍ നേതൃത്വം നല്‍കി.
|
No comments:
Post a Comment