Monday, 4 April 2016

ചെറായി ബീച്ചിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും പോലീസിന്റെ മിന്നല്‍ റെയ്‌ഡ്‌


 ചെറായി: ചെറായി ബീച്ചിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ പോലീസ്‌ മിന്നല്‍ പരിശോധന നടത്തി. റൂറല്‍ എസ്‌പി യുടെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പറവൂര്‍, വരാപ്പുഴ, വടക്കേക്കര, പുത്തന്‍ വേലിക്കര, മുനമ്പം എന്നിവിടങ്ങളിലെ പോലീസും, ഷാഡോ പോലീസും ചേര്‍ന്നാണ്‌ പരിശോധന നടത്തിയത്‌. 

അഞ്ച്‌ വിംഗുകളായി പാഞ്ഞെത്തിയ പോലീസ്‌ സംഘം പള്ളത്താംകുളങ്ങര മുതല്‍ മുനമ്പം വരെയുള്ള ഇരുപതോളം സ്ഥാപനങ്ങളില്‍ ഒരേ സമയമാണ്‌ പരിശോധന നടത്തിയത്‌. റിസോര്‍ട്ടുകളും, ഹോംസ്റ്റേകളും നിയമാനുസൃതമായി ലൈസന്‍സുകള്‍ കൈവശംവച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പ്രധാനമായും പരിശോധിച്ചത്‌.

കൂടാതെ വിദേശികളായ താമസക്കാരുടെ വിവരങ്ങള്‍ യഥാക്രമം പോലീസിനെ അറിയിക്കുന്നുണേ്‌ടായെന്നും റിസോര്‍ട്ടുകളിലും, ഹോംസ്റ്റേകളിലും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണേ്‌ടായെന്നും പോലീസ്‌ നിരീക്ഷിച്ചു. 

മാത്രമല്ല വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍

No comments:

Post a Comment